Sunday, February 28, 2010





കഥയെഴുതാനിരിക്കുമ്പോളൊക്കെ ഞാന്‍ ആദ്യം തന്നെ സ്മരിക്കാറുള്ള ഒരു വ്യക്തിത്വമുണ്ട്.മരിച്ചു പോയ എന്ടെ ചങ്ങാതി സാബു.ആള് ...ഒരെഴുത്തുകാരനൊന്നുമല്ല.പക്ഷേ നല്ല ഒരു ഭാവനയുടെ ഉടമയാണ്.സര്‍ഗ ചേതനയുടെ ഒരു നാമ്പെങ്കിലും എന്നില്‍ ഇന്നുണ്ടെങ്കില്‍ അതില്‍ അയാളുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ടാവും.


ഈ കഥയിലെ കഥാപാത്രങ്ങളുമായി എന്റെ ഉറ്റചങ്ങാതിമാര്‍ക്ക് സാമ്യമുണ്ടാകാം...അത് യാദൃശ്ചികമല്ല ....മനപ്പൂര്‍വം തന്നെ ആണ്‍.


നാട്ടില്‍ എനിക്ക് അടുത്ത ചങ്ങാതിമാര്‍ നാല് പേരാണ്.സാബു ഇന്നില്ല ബാക്കി എല്ലാവരും ഇന്ന് ഓരോനിലയില്‍ മാന്യമായി ജീവിക്കുന്നു.നല്ല ഒരു ബാല്യകാലം ഞങ്ങള്‍ക്കുണ്ടായിരുന്നു എന്നത് സത്യം തന്നെ പക്ഷേ ഇതിലെ പലസംഭവങ്ങളും എന്റെ ഭാവനമാത്രമാണ്. ഇതിന്റ്റെ പിന്നില്‍ ചിരിക്ക് ഒരു വക നല്‍കുക എന്ന ഒരേ ഒരു ചേതോവികാരം മാത്രമേ ഒള്ളു.പേരുകള്‍ക്ക് ചെറിയമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

**********************************************************************************************
ഭാഗം 1

എന്‍ഃടെ ചങ്ങാതി സാബുവും കുടുമ്പവും കോട്ടക്കലാണ് താമസിക്കുന്നത്..പണ്ടെന്നോ ഇവിടെ നിന്നും പോയവരാണ്.
വര്‍ഷത്തിലൊരിക്കല്‍ ഓണത്തിന് സ്വന്തം നാടിനേയും നാട്ടുകാരേയും കാണാനായി ഞങ്ങളുടെ നാട്ടിലേക്ക് ഒരു വരവുണ്ട്.പേടിച്ചാണ് ഞാനൊക്കെ ഇരിക്കാറ്. അതിനൊരു കാരണമുണ്ട് രാവിലത്തെ കളിയും തെണ്ടലിനും ശേഷം വൈകിട്ട് അമ്പലകുളത്തിലൊരു കുളി പതിവുണ്ട്.ഒരു പത്ത് പന്ത്രണ്ട് പേരുണ്ടാവും. കുളിയെന്നു പറഞ്ഞാല്‍ കുളം കലക്കി കുളി.മതിലിണ്ടെ മുകളില്‍ നിന്നും തലകുത്തിച്ചാട്ടം ഓടിവന്നു മറിഞ്ഞു ചാട്ടം എന്നു വേണ്ട പലതരം അഭ്യാസങ്ങളോടെ ഉള്ള ഒരു അടിപൊളി കുളി.അത്യാവശ്യം അഭ്യാസങ്ങളൊക്കെ ഉണ്ടെങ്കിലും ഞാനും പ്രദീപും കൂട്ടത്തില്‍ ഒരു ആവരേജ് നീന്തല്‍കാര്‍ മാത്രമാണ്.

സാബുവിന് ഒരു സ്വഭാവമുണ്ട് നീന്തുന്നതിനിടയില്‍ കഴുത്തേകേറി പിടിക്കുക, പുറത്തുകേറുക, കാലേല്‍ പിടിച്ചു വലിക്കുക തുടങ്ങി ശരിക്കും വെള്ളം കുടിപ്പിക്കുന്ന ഒരു പ്രത്യേക തരം സ്വഭാവം .“ശരിക്കും വെള്ളം കുടിപ്പിച്ചു കളഞ്ഞു“ എന്നത് അന്വര്‍ത്ഥമാകുന്നത് അപ്പോഴാണ്.പുഴയുടെ ഒഴുക്കില്‍ നീന്തല്‍ പടിച്ച സാബുവിന് കുളമൊരു പ്രശ്നമായിരുന്നില്ല എന്നതാണ് സത്യം.ആദ്യ ദിവസം പ്രദീപ് കുടിച്ചത് അരലിറ്റര്‍ വെള്ളം. അതിനെ മറികടക്കുന്ന പ്രകടനമായിരുന്നു പിറ്റേന്ന് എണ്ടെ. ഒന്നൊന്നര ലിറ്റര്‍ വെള്ളം വരെ ഞാന്‍ കുടിക്കേണ്ടതായി വന്നു .അവസാനം അബോധാവസ്തയില്‍ കരപറ്റുമ്പോള്‍ ഉറച്ച ഒരു തീരുമാനമെടുക്കണമെന്നുണ്ടായിരുന്നു പക്ഷേ എന്തുചെയ്യാം അബോധാവസ്തയിലായി പോയില്ലെ.പിന്നെ ബോധം വന്നപ്പോള്‍ ഞാനും പ്രദീപും കൈകോര്‍ത്തു.ചങ്കൂറ്റത്തോടെ ഇതിനെ എങ്ങിനെ നേരിടാമെന്നാലോചിച്ചു. പിന്നെ താമസിച്ചില്ല എടുത്തു തീരുമാനം - ദിഗന്ദങ്ങള്‍ പോട്ടുമാറ് ഞങ്ങളൊറ്റ സ്വരത്തില്‍ പറഞ്ഞു - മാനം വേണമെങ്കില്‍.!!!.., ബോധം വേണമെങ്കില്‍...,!!! കുളത്തില്‍ വെള്ളം ബാക്കിയുണ്ടാവണങ്കില്‍...!!! ,വെള്ളം വറ്റിയാല്‍ ചത്തു പൊങ്ങാവുന്ന പലതരം ജീവികളുടെ ജീവണ്ടെ തുടിപ്പ് നിലനില്‍കണമെങ്കില്‍...!!!... - “സാബു തിരിച്ചു പോകുന്നതു വരെ ഞങ്ങള്‍ കുളി കുളിമുറിയിലാക്കിയേ മതിയാവൂ”.ഇതുപാലിച്ചേ മതിയാവു!!!!.....!!!!..ആത്മരക്ഷാര്‍ത്ഥം ഇത് ഞങ്ങള്‍ തീര്‍ച്ചയയും പാലിക്കും .

തീരുമാനം എടുക്കുമ്പോള്‍ പ്രദീപിന്റെ കണ്ണുകള്‍ ചുമന്നിരുന്നു.ശരീരം വിറക്കുന്നുണ്ട്. ക്രൂരമായി സാബുവിനെ നോക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.മാത്രവുമല്ല ആള് നല്ല ഒത്ത ശരീരിയുമാണ്. സാബുവിനെ ഉപദ്രവിക്കാതിരുന്നല്‍ മതിയായിരുന്നു. ഞാന്‍ സകല ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു.ശരിയാണ് പല്ലിറുമ്മുന്ന ശബ്ദം നന്നയി കേള്‍ക്കാം.പെട്ടെന്നായിരുന്നു അതു സംഭവിച്ചത് ...എനിക്കു.. തടഞ്ഞു ....നിര്‍ത്താന്‍... കഴിയുന്നതിനും മുമ്പായിരുന്നു.ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാന്‍... പകച്ചു നിന്നു..... പ്രദീപ് മലര്‍ന്നടിച്ചുവീണു!!!.ഞാന്‍ ഞെട്ടി തല്ലുകൊടുക്കാന്‍ നിന്നയാള് എങ്ങിനെ തലകറങ്ങി വീണു........നന്നായി പനിക്കുന്നുണ്ട് സാബു പറഞ്ഞു.ഞാന്‍ ആദ്യം പ്രാര്‍ത്ഥിച്ചത് മാച്ചു കളഞ്ഞു.ഇപ്പൊഴും പ്രദീപിന്റെ ഭാവങ്ങള്‍ക്കൊന്നും വല്യ മാറ്റമില്ല.കണ്ണ് ചുമന്നുതന്നെ, പല്ല് കൂട്ടിയിടിക്കുന്ന ശബ്ദം കേള്‍ക്കാം ശരീരം വറക്കുന്നുണ്ട്.....പാവം വീഴുമെന്നായപ്പോള്‍ ഒരു കൈതാങ്ങിനായി -ആരോഗ്യത്തില്‍ എന്നേകാളും എന്തുകൊണ്ടും മെച്ചമായ- സാബുവിനെ ദയനീയമായി നോക്കിയതാണ്. ക്രൂരമായി നോക്കിയതായിരിക്കുമെന്ന് ഞാനാണു തെറ്റിദ്ഥരിച്ചത്.എന്തു ചെയ്യാം...പറ്റിയതു പറ്റി എത്രയും വേഗം ഹോസ്പിറ്റലില്‍ എത്തിക്കാം.ശങ്കരനെ (ഓട്ടൊ) വിളിച്ചു വരുത്തി ഞാനും സാബുവു കൂടി കയ്യേലും കാലേലും പിടിച്ചു തൂക്കി ഓട്ടോയില്‍ കയറ്റി...പോയ്കൊണ്ടിരിക്കുന്നതിനിടയില്‍ ഞാനാമുഖത്തേക്കൊന്നു നോക്കി...ഒന്നേ നോക്കു വാനായൊള്ളു.....അവ്യക്തമായി എന്തൊക്കെയോ പറയുന്നതിനിടയിലും പാവം ആ കണ്ണുകള്‍ ചുമന്നു തുറിച്ചിരുന്നു.










തുടരും....




ഭാഗം 2

അറ്റകുറ്റ പണികള്‍ കഴിഞ്ഞ് പ്രദീപ് തിരിച്ചെത്തി.ആഴ്ചകള്‍ക്കകം തന്നെ വീട് ഞങ്ങളെ സംബന്ധിച്ച് വീണ്ടും റോഡുതന്നെ ആയി.പക്ഷെ പ്രദീപിന്റെ ഹോസ്പിടല്‍ സംഭവത്തോടെ കുളം ഞങ്ങള്‍ക്ക് ബാലികേറാമലയായി.കുഴപ്പമില്ല.തീരുമാനങ്ങള്‍ എടുക്കാന്‍ പണ്ടേ ഞങ്ങള്‍ ഒറ്റക്കെട്ടാണല്ലൊ?..തര്‍ക്കാലം വീട്ടുകാരെ അനുസരിക്കാം...അങിനെ ഒരു ബുധിപരമായ നീക്കം നടത്തി ,റോഡും അനുബന്ധസ്തലങ്ങളും എങ്ങിനെ കളിസ്ഥലമാക്കാം എന്നതിനെ കുറിച്ചാലോചിച്ചു.
ഐഡിയകള്‍ക്കായി ഞങ്ങളുടെ തലകള്‍ വോള്‍കാനോകള്‍ ആയി.നടക്കുന്നു ഇരിക്കുന്നു ആകാശത്തേക്കു നോക്കുന്നു .....ഐഡിയ... ഐഡിയ ...ഐഡിയ....
കിട്ടി... പ്രദീപ് പറഞ്ഞു....

സാബു ..........  എന്താ എന്താ പറ പറ

പ്രദീപ് .................ഐഡിയ...



സാബു..........എന്താ പറ കേള്‍ക്കട്ടെ

പ്രദീപ്  : കേള്‍ക്കട്ടേന്നോ...നോക്ക്....ദാ...അവിടെ 

സാബു : എ..ന്ത്..?

പ്രദീപ് : ഐഡിയ ....നോക്ക് ...സത്യാ...“ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ് “ ദാ അവിടെ ഒട്ടിച്ചു വച്ചിരിക്കുന്നതുകണ്ടോ?.


സാബു : ...ഒരാഴ്ച ആശുപത്രീല്‍ കിടന്നിട്ടും ശരിയായില്ലല്ലേ. തോല്‍്വിക്ക് ഒരു പരിധിയുണ്ട് എന്നു പറഞ്ഞത് ആരായാലും വേണ്ടില്ല, അയാളെ കണ്ടുപിടിച്ച് നിന്നെ ഒന്ന് പരിചയപെടുത്തിയിട്ടുതന്നെ കാര്യം നശിക്കട്ടെ അവന്‍.


പ്രദീപ് : അതല്ലടൊ അതിന്റെ താഴേക്ക് നോക്ക്...ആരാന്ന്.


സാബു : ങേ...ഇയ്യാളെപ്പൊവന്നു?


ഞാന്‍ തിരിഞ്ഞു നോക്കി ...ഹയ് ! സതീഷ്...ഞങ്ങളിലെ മൂന്നാമന്‍...മമ്മൂട്ടിയും കുഞ്ചാക്കോബോബനും എന്റെ മുന്നില്‍ ഒരു നിമിഷാര്‍ധത്തില്‍ മിന്നിമറഞ്ഞു.
[ സ്കൂളില്‍ കോണ്ടുവിട്ട് അഛന്‍ തിരിച്ച് വീട്ടിലെത്തുന്നതിനുമുമ്പ് വ്ട്ടിലെത്തുന്നു എന്ന ഒറ്റകാരണത്താല്‍ നല്ലനടപ്പിനുവേണ്ടി വീട്ടില്‍ നിന്നും നാടുകടത്തിയിരിക്കുകയായിരുന്നു സതീഷിനെ ]


ഞാന്‍ : എപ്പോ എത്തീഡൊ? 


സതീഷ് :  ദ ഇപ്പൊ വീട്ടില്‍ വന്നു കേറീതേ ഒള്ളു.ഊണു കഴിക്കാന്‍ നിന്നില്ല വന്നപാടെ ഇങ്ങോട്ടോടുവായിരുന്നു.


സതീഷ് :  രജീഷും വരുന്നുണ്ട്...വഴിക്കു കണ്ടു.ഇപ്പൊ എത്തും..


ഒരു നീണ്ട കാലയളവിന് ശേഷം കോറം തികയുന്നതിന്റെ ആവേശത്തില്‍ ഞങ്ങള്‍ രജീഷിനെയും പ്രതീക്ഷിച്ചിരുന്നു.















Friday, September 11, 2009

കഥാകാരന്‍

ഇതൊരു കഥയാണൊ അന്നു ചൊദിച്ചാല്‍ എനിക്കറിയില്ല
പറയാന്‍.
വായിക്കുന്നവര്‍ വിധിയെഴുതുമ്പോളാണല്ലൊഒരു കഥയും
കഥാകാരനും ഒക്കെ ജനിക്കുന്നത്.അറിവിണ്ടെ ഒരു
അനുപാതമളക്കല്‍
അതൊ ഹൃദ്യതയുടെ ഹൃദയദൌര്‍ബല്യങ്ങളെ
വശീകരിക്കലൊ
ആവൊ അതെന്തായാലുംഎണ്ടെ മനസ്സിണ്ടെ അല്ലെങ്കില്‍
ഹൃദയത്തിണ്ടെ നീരരിവിയിലൂടെ അനര്‍ഗള നിര്‍ഗളമായി
ഒഴുകിയെത്തിയ വാക്കുകളുടെ ഒരു നിരത്തല്‍മാത്രമാണിത്.
ഇതിനു വശീകരണ ശക്തിയുണ്ടോ അറിയില്ല
ആഗ്രഹിക്കുന്നുമില്ല.
എന്തായാലും എല്ലാത്തിണ്ടെയും പിറകില്‍
സര്‍ഗാത്മകതയുടെ ഒരു
അഖണ്ടനാമജപം വേണമെന്നു ഞാന്‍വിശ്വസിക്കുന്നു.
ആദ്ധ്യാത്മികതയുടെ കൈകോര്‍ത്തുപിടിച്ച ഒരു ചേതന
സചേതന.അതല്ലെ എല്ലാം.ബോധത്തിണ്ടെ
ലക്ഷ്യത്തിലേക്കുള്ള ഒരുയാത്ര.എന്തുപ്രവര്‍ത്തിനോക്കിയാലും
- കഥയെഴുതുന്നതൊ
വണ്ടിഓടിക്കുന്നതൊ പുസ്തകം വായിക്കുന്നതൊ
എന്തുമാകട്ടെ - ബോധത്തിണ്ടെ സത്യമായ
ലക്ഷ്യ്ത്തിലേക്കുള്ള
ഒരു യാത്രമാത്രമാണത് എന്നു മനസ്സിലാകും.പുസ്തകം
വായിക്കുന്ന
ഉദാഹരണം തന്നെ എടുക്കാം മറ്റോരാളുടെചിന്തകളെ
തണ്ടെ
ബുദ്ധിയാകുന്ന നെരിപ്പോടിലിട്ട് അതിനു തണ്ടെതുമാത്രമായ
ഒരു വിശദീകരണത്തിണ്ടെയും അനുഭവത്തിണ്ടെയും
സങ്കല്പത്തിണ്ടെയും തലത്തിലിട്ട് തണ്ടെ രീതിയില്‍
കൊണ്ടുവന്ന് മനസ്സിലാക്കുക മാത്രമാണു ചെയ്യുന്നത്.
അങ്ങിനെ
എണ്ടെ ചിന്തകളെ നിങ്ങള്‍ വികലമായിട്ടു മനസ്സിലാക്കുന്നത്
ഞാന്‍ ഇഷ്ടപ്പെടുന്നില്ല.അതുകൊണ്ട് അതുകൊണ്ടുമാത്രം
ഞാന്‍
ഒരു കഥയെഴുതാന്‍ഇവിടെ മുതിരുന്നില്ല.അതുകൊണ്ടു
മാത്രമാണെ
അല്ലാതെകഥയെഴുതാന്‍എനിക്കു ഒരു ബുധിമുട്ടും ഇല്ല.
അറിയുകേം ചെയ്യാം.

Sunday, August 30, 2009

ക്രിയേറ്റീവാകുക


ക്രിയേറ്റീവാകണം ക്രിയേറ്റീവാകണം എന്നു വിചാരിക്കുവാന്‍ തുടങ്ങീട്ട് കാലം ഇശ്ശ്യായി.ക്രിയ അറ്റവന് ഇപ്പൊ എന്തൂട്ടു ക്രിയേറ്റീവ്.ന്നാലും ചിന്തിക്കാല്ലൊ..ചിന്തിച്ചു ഒരുവട്ടമല്ല പലവട്ടം... തലകുത്തിനിന്നു പിടികിട്ടിയില്ല. മുടികെട്ടിനിന്നു പടിതട്ടിവീണതുമിച്ചം. ബോറടിച്ചും തിരിച്ചടിച്ചും മറിച്ചടിച്ചും കഴിഞ്ഞ് റ്റി.വി. റിമോട്ടില്‍ കൈവിരല്‍ തഴുകുമ്പൊള്‍ എന്റെ വിടര്‍ന്ന കണ്ണുകളില്‍ മിന്നി മറയുന്ന വെളിച്ചം കണ്ടിട്ടാവാം അമ്മ ചോദിച്ചു
നിനക്ക് ക്രിയേറ്റീവായി എന്തെങ്കിലും ചെയുതൂടെ‌.

ദിപ്പൊ...ദെന്തൂട്ടാ ക്രിയേറ്റീവ്

കാശുകൊടുക്കണ്ടല്ലോ വീണ്ടും ചിന്തിച്ചു ചിന്തകള്‍ക്കും മന്തുപിടിച്ചൊ കുന്തം ഒന്നും അങ്ങടു വരണില്ല...ക്രിയേറ്റീവായിട്ടെ

ന്നാ നീയാ തോട്ടത്തിലൊന്നു പോയി നോക്ക്... അമ്മ വെറുതേ ഇരുത്തില്ലാ‍ന്നു തീരുമാനിച്ചു തന്യാ...എനിക്കൊറപ്പായി...ഇതിനു മൊടക്കം പറഞ്ഞാല്‍ വേറൊന്ന് ....മാത്രല്ല ഈ തോട്ടം നോക്കല്‍ ക്രിയേറ്റീവാണൊന്ന് അറികേം ചെയ്യാം. പോവ്വന്നെ.അമാന്തം ഇല്ല ഒരു കുപ്പായത്തില്‍ നാണോം പൊതിഞ്ഞു പിടിച്ചോണ്ട് പതുക്കെ ഇറങ്ങി.

മുമ്പൊരിക്കല്‍... ചിറ്റയും പറഞ്ഞു നിനക്ക് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്തൂടേന്ന്. ഇതിപ്പൊ എന്താ ഈ ക്രിയേറ്റീവ്ന്നറിയാതെ...ഞാന്‍..... എന്താ ചെയ്യ..കേശവന്റെ മകടെ വിവാഹ നിശ്ചയത്തിന് ചെന്നപ്പൊ അവിടേം ആരോ പറഞ്ഞു നീ നുമ്പേ പറഞ്ഞതാകണംന്ന്. അപ്പൊ ഞാന്‍ ചെല്ലണേക്കും മുമ്പ് എന്നേ കുറിച്ച് ക്രിയേറ്റീവായിട്ടൊരു ചര്‍ച്ച നടന്നിരിക്കണം. ഇതിപ്പൊ ഒരു ഫാഷനായേക്ക്വാണൊ..ആവോ ..എന്തായലും എല്ലാരും കൂടെ എന്നെ പിടിച്ച് ക്രിയേറ്റീവാക്കുന്ന് തോന്നണു.

ചിന്താ രഥത്തിലേറി തോട്ടത്തിലെത്തീതറിഞ്ഞില്ല.
ദാ ഇവിടെക്കണ്ടൊ ഒരു വിദ്വാ‍ന്‍ കൊക്കൊ മരത്തില്‍ കിടക്കണ കൊക്കൊയില്‍ കമന്ന് കിടന്ന് തകര്‍ക്കല്ലെ എന്റെ കാശ്. ഇനിപ്പൊ അമ്മ പറഞ്ഞ ആ ക്രിയെറ്റീവ് ഇതോറ്റെ ആണൊ...പക്ഷേ ഊണു മേശേമ്മേല്‍ ഇതിലും വലിയ തകൃതികളൊക്കെ ഞാനും കാണിക്കാറുള്ളതാണല്ലൊ അപ്പൊന്നും അമ്മ പറഞ്ഞിട്ടില്ല അതു ക്രിയേറ്റീവാണെന്ന്.

എന്തായാലും എല്ലാരും പറയണ ആ ക്രിയേറ്റീവ് എവടെ കിടക്കണൂന്ന് കണ്ടുപിടിച്ചേ പറ്റൂ.

അന്വേഷണം തുടരും...