Sunday, August 30, 2009

ക്രിയേറ്റീവാകുക


ക്രിയേറ്റീവാകണം ക്രിയേറ്റീവാകണം എന്നു വിചാരിക്കുവാന്‍ തുടങ്ങീട്ട് കാലം ഇശ്ശ്യായി.ക്രിയ അറ്റവന് ഇപ്പൊ എന്തൂട്ടു ക്രിയേറ്റീവ്.ന്നാലും ചിന്തിക്കാല്ലൊ..ചിന്തിച്ചു ഒരുവട്ടമല്ല പലവട്ടം... തലകുത്തിനിന്നു പിടികിട്ടിയില്ല. മുടികെട്ടിനിന്നു പടിതട്ടിവീണതുമിച്ചം. ബോറടിച്ചും തിരിച്ചടിച്ചും മറിച്ചടിച്ചും കഴിഞ്ഞ് റ്റി.വി. റിമോട്ടില്‍ കൈവിരല്‍ തഴുകുമ്പൊള്‍ എന്റെ വിടര്‍ന്ന കണ്ണുകളില്‍ മിന്നി മറയുന്ന വെളിച്ചം കണ്ടിട്ടാവാം അമ്മ ചോദിച്ചു
നിനക്ക് ക്രിയേറ്റീവായി എന്തെങ്കിലും ചെയുതൂടെ‌.

ദിപ്പൊ...ദെന്തൂട്ടാ ക്രിയേറ്റീവ്

കാശുകൊടുക്കണ്ടല്ലോ വീണ്ടും ചിന്തിച്ചു ചിന്തകള്‍ക്കും മന്തുപിടിച്ചൊ കുന്തം ഒന്നും അങ്ങടു വരണില്ല...ക്രിയേറ്റീവായിട്ടെ

ന്നാ നീയാ തോട്ടത്തിലൊന്നു പോയി നോക്ക്... അമ്മ വെറുതേ ഇരുത്തില്ലാ‍ന്നു തീരുമാനിച്ചു തന്യാ...എനിക്കൊറപ്പായി...ഇതിനു മൊടക്കം പറഞ്ഞാല്‍ വേറൊന്ന് ....മാത്രല്ല ഈ തോട്ടം നോക്കല്‍ ക്രിയേറ്റീവാണൊന്ന് അറികേം ചെയ്യാം. പോവ്വന്നെ.അമാന്തം ഇല്ല ഒരു കുപ്പായത്തില്‍ നാണോം പൊതിഞ്ഞു പിടിച്ചോണ്ട് പതുക്കെ ഇറങ്ങി.

മുമ്പൊരിക്കല്‍... ചിറ്റയും പറഞ്ഞു നിനക്ക് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്തൂടേന്ന്. ഇതിപ്പൊ എന്താ ഈ ക്രിയേറ്റീവ്ന്നറിയാതെ...ഞാന്‍..... എന്താ ചെയ്യ..കേശവന്റെ മകടെ വിവാഹ നിശ്ചയത്തിന് ചെന്നപ്പൊ അവിടേം ആരോ പറഞ്ഞു നീ നുമ്പേ പറഞ്ഞതാകണംന്ന്. അപ്പൊ ഞാന്‍ ചെല്ലണേക്കും മുമ്പ് എന്നേ കുറിച്ച് ക്രിയേറ്റീവായിട്ടൊരു ചര്‍ച്ച നടന്നിരിക്കണം. ഇതിപ്പൊ ഒരു ഫാഷനായേക്ക്വാണൊ..ആവോ ..എന്തായലും എല്ലാരും കൂടെ എന്നെ പിടിച്ച് ക്രിയേറ്റീവാക്കുന്ന് തോന്നണു.

ചിന്താ രഥത്തിലേറി തോട്ടത്തിലെത്തീതറിഞ്ഞില്ല.
ദാ ഇവിടെക്കണ്ടൊ ഒരു വിദ്വാ‍ന്‍ കൊക്കൊ മരത്തില്‍ കിടക്കണ കൊക്കൊയില്‍ കമന്ന് കിടന്ന് തകര്‍ക്കല്ലെ എന്റെ കാശ്. ഇനിപ്പൊ അമ്മ പറഞ്ഞ ആ ക്രിയെറ്റീവ് ഇതോറ്റെ ആണൊ...പക്ഷേ ഊണു മേശേമ്മേല്‍ ഇതിലും വലിയ തകൃതികളൊക്കെ ഞാനും കാണിക്കാറുള്ളതാണല്ലൊ അപ്പൊന്നും അമ്മ പറഞ്ഞിട്ടില്ല അതു ക്രിയേറ്റീവാണെന്ന്.

എന്തായാലും എല്ലാരും പറയണ ആ ക്രിയേറ്റീവ് എവടെ കിടക്കണൂന്ന് കണ്ടുപിടിച്ചേ പറ്റൂ.

അന്വേഷണം തുടരും...

12 comments:

  1. ക്രിയേറ്റീവായ ഒരു പോസ്റ്റ്...

    ReplyDelete
  2. ക്രിയേറ്റീവായ ഈ പോസ്റ്റ്...നന്നായിരിക്കുന്നു.
    ആശംസകള്‍ !!

    ReplyDelete
  3. ബൂലോകത്ത് എത്തിയല്ലോ. ഇനിയിപ്പം താനേ ക്രിയേറ്റീവ് ആയിക്കൊള്ളും.

    ReplyDelete
  4. ദെന്തൂട്ടാണീഷ്ടാ? ക്രിയേറ്റീവായിട്ടെന്തെങ്കിലും ചെയ്യൂ‍ന്നേ...
    അങ്ങിനെയെന്തെങ്കിലും കണ്ടു കിട്ടിയാല്‍ എന്നെയും ഒന്നറിയിക്കണേ....

    ReplyDelete
  5. ബൂലോകത്തേയ്ക്ക് സ്വാഗതം.

    അപ്പോപ്പിന്നെ, ഇനിയങ്ങട്ട് ക്രിയേറ്റീവായിക്കോളൂട്ടോ ;)

    ReplyDelete
  6. കുമാരന്‍ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ഗീത പാവത്താന്‍ ശ്രീ എന്നെ ഇനിയും പ്രോത്സാഹിപ്പിക്കുമല്ലൊ.


    നന്ദിയോടെ ക്രിഷ്ണഭദ്ര

    ReplyDelete
  7. കൃഷ്ണാ,
    എന്നെ സന്ദർശിച്ചതിനു നന്ദി.
    സത്യത്തിൽ അതുകൊണ്ടാ ഇവിടെ എത്താനായത്.
    ഇഷ്ടമായി... എന്തായാലും കൃഷ്ണ ‘ആ പറഞ്ഞതാണ്’.

    ReplyDelete
  8. നന്ദി ചേച്ചി ! അനിയത്തിയുടെ കല്യാണമായിരുന്നതിനാല്‍ കുറച്ചു നാള്‍ ഇല്ലായിരുന്നു.

    ReplyDelete
  9. കൊയ്മി നമസ്കാരം...തകര്‍ക്ക്

    ReplyDelete
  10. Istayirikkunu..... ssya vykiyalum ingine oru blogine patty arinjooolo....nannayittundu.....
    ..creative aayi ini vayichu thudangikolaam......ellavidha bhavukangalum...

    ReplyDelete
  11. 12 വർഷങ്ങൾക്കു ശേഷം, ക്രീയേറ്റിവിറ്റി കണ്ടുപിടിച്ചോ? ഞാൻ ഇപ്പോഴാണ് ഇത് കണ്ടത്

    ReplyDelete