Friday, September 11, 2009

കഥാകാരന്‍

ഇതൊരു കഥയാണൊ അന്നു ചൊദിച്ചാല്‍ എനിക്കറിയില്ല
പറയാന്‍.
വായിക്കുന്നവര്‍ വിധിയെഴുതുമ്പോളാണല്ലൊഒരു കഥയും
കഥാകാരനും ഒക്കെ ജനിക്കുന്നത്.അറിവിണ്ടെ ഒരു
അനുപാതമളക്കല്‍
അതൊ ഹൃദ്യതയുടെ ഹൃദയദൌര്‍ബല്യങ്ങളെ
വശീകരിക്കലൊ
ആവൊ അതെന്തായാലുംഎണ്ടെ മനസ്സിണ്ടെ അല്ലെങ്കില്‍
ഹൃദയത്തിണ്ടെ നീരരിവിയിലൂടെ അനര്‍ഗള നിര്‍ഗളമായി
ഒഴുകിയെത്തിയ വാക്കുകളുടെ ഒരു നിരത്തല്‍മാത്രമാണിത്.
ഇതിനു വശീകരണ ശക്തിയുണ്ടോ അറിയില്ല
ആഗ്രഹിക്കുന്നുമില്ല.
എന്തായാലും എല്ലാത്തിണ്ടെയും പിറകില്‍
സര്‍ഗാത്മകതയുടെ ഒരു
അഖണ്ടനാമജപം വേണമെന്നു ഞാന്‍വിശ്വസിക്കുന്നു.
ആദ്ധ്യാത്മികതയുടെ കൈകോര്‍ത്തുപിടിച്ച ഒരു ചേതന
സചേതന.അതല്ലെ എല്ലാം.ബോധത്തിണ്ടെ
ലക്ഷ്യത്തിലേക്കുള്ള ഒരുയാത്ര.എന്തുപ്രവര്‍ത്തിനോക്കിയാലും
- കഥയെഴുതുന്നതൊ
വണ്ടിഓടിക്കുന്നതൊ പുസ്തകം വായിക്കുന്നതൊ
എന്തുമാകട്ടെ - ബോധത്തിണ്ടെ സത്യമായ
ലക്ഷ്യ്ത്തിലേക്കുള്ള
ഒരു യാത്രമാത്രമാണത് എന്നു മനസ്സിലാകും.പുസ്തകം
വായിക്കുന്ന
ഉദാഹരണം തന്നെ എടുക്കാം മറ്റോരാളുടെചിന്തകളെ
തണ്ടെ
ബുദ്ധിയാകുന്ന നെരിപ്പോടിലിട്ട് അതിനു തണ്ടെതുമാത്രമായ
ഒരു വിശദീകരണത്തിണ്ടെയും അനുഭവത്തിണ്ടെയും
സങ്കല്പത്തിണ്ടെയും തലത്തിലിട്ട് തണ്ടെ രീതിയില്‍
കൊണ്ടുവന്ന് മനസ്സിലാക്കുക മാത്രമാണു ചെയ്യുന്നത്.
അങ്ങിനെ
എണ്ടെ ചിന്തകളെ നിങ്ങള്‍ വികലമായിട്ടു മനസ്സിലാക്കുന്നത്
ഞാന്‍ ഇഷ്ടപ്പെടുന്നില്ല.അതുകൊണ്ട് അതുകൊണ്ടുമാത്രം
ഞാന്‍
ഒരു കഥയെഴുതാന്‍ഇവിടെ മുതിരുന്നില്ല.അതുകൊണ്ടു
മാത്രമാണെ
അല്ലാതെകഥയെഴുതാന്‍എനിക്കു ഒരു ബുധിമുട്ടും ഇല്ല.
അറിയുകേം ചെയ്യാം.

Sunday, August 30, 2009

ക്രിയേറ്റീവാകുക


ക്രിയേറ്റീവാകണം ക്രിയേറ്റീവാകണം എന്നു വിചാരിക്കുവാന്‍ തുടങ്ങീട്ട് കാലം ഇശ്ശ്യായി.ക്രിയ അറ്റവന് ഇപ്പൊ എന്തൂട്ടു ക്രിയേറ്റീവ്.ന്നാലും ചിന്തിക്കാല്ലൊ..ചിന്തിച്ചു ഒരുവട്ടമല്ല പലവട്ടം... തലകുത്തിനിന്നു പിടികിട്ടിയില്ല. മുടികെട്ടിനിന്നു പടിതട്ടിവീണതുമിച്ചം. ബോറടിച്ചും തിരിച്ചടിച്ചും മറിച്ചടിച്ചും കഴിഞ്ഞ് റ്റി.വി. റിമോട്ടില്‍ കൈവിരല്‍ തഴുകുമ്പൊള്‍ എന്റെ വിടര്‍ന്ന കണ്ണുകളില്‍ മിന്നി മറയുന്ന വെളിച്ചം കണ്ടിട്ടാവാം അമ്മ ചോദിച്ചു
നിനക്ക് ക്രിയേറ്റീവായി എന്തെങ്കിലും ചെയുതൂടെ‌.

ദിപ്പൊ...ദെന്തൂട്ടാ ക്രിയേറ്റീവ്

കാശുകൊടുക്കണ്ടല്ലോ വീണ്ടും ചിന്തിച്ചു ചിന്തകള്‍ക്കും മന്തുപിടിച്ചൊ കുന്തം ഒന്നും അങ്ങടു വരണില്ല...ക്രിയേറ്റീവായിട്ടെ

ന്നാ നീയാ തോട്ടത്തിലൊന്നു പോയി നോക്ക്... അമ്മ വെറുതേ ഇരുത്തില്ലാ‍ന്നു തീരുമാനിച്ചു തന്യാ...എനിക്കൊറപ്പായി...ഇതിനു മൊടക്കം പറഞ്ഞാല്‍ വേറൊന്ന് ....മാത്രല്ല ഈ തോട്ടം നോക്കല്‍ ക്രിയേറ്റീവാണൊന്ന് അറികേം ചെയ്യാം. പോവ്വന്നെ.അമാന്തം ഇല്ല ഒരു കുപ്പായത്തില്‍ നാണോം പൊതിഞ്ഞു പിടിച്ചോണ്ട് പതുക്കെ ഇറങ്ങി.

മുമ്പൊരിക്കല്‍... ചിറ്റയും പറഞ്ഞു നിനക്ക് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്തൂടേന്ന്. ഇതിപ്പൊ എന്താ ഈ ക്രിയേറ്റീവ്ന്നറിയാതെ...ഞാന്‍..... എന്താ ചെയ്യ..കേശവന്റെ മകടെ വിവാഹ നിശ്ചയത്തിന് ചെന്നപ്പൊ അവിടേം ആരോ പറഞ്ഞു നീ നുമ്പേ പറഞ്ഞതാകണംന്ന്. അപ്പൊ ഞാന്‍ ചെല്ലണേക്കും മുമ്പ് എന്നേ കുറിച്ച് ക്രിയേറ്റീവായിട്ടൊരു ചര്‍ച്ച നടന്നിരിക്കണം. ഇതിപ്പൊ ഒരു ഫാഷനായേക്ക്വാണൊ..ആവോ ..എന്തായലും എല്ലാരും കൂടെ എന്നെ പിടിച്ച് ക്രിയേറ്റീവാക്കുന്ന് തോന്നണു.

ചിന്താ രഥത്തിലേറി തോട്ടത്തിലെത്തീതറിഞ്ഞില്ല.
ദാ ഇവിടെക്കണ്ടൊ ഒരു വിദ്വാ‍ന്‍ കൊക്കൊ മരത്തില്‍ കിടക്കണ കൊക്കൊയില്‍ കമന്ന് കിടന്ന് തകര്‍ക്കല്ലെ എന്റെ കാശ്. ഇനിപ്പൊ അമ്മ പറഞ്ഞ ആ ക്രിയെറ്റീവ് ഇതോറ്റെ ആണൊ...പക്ഷേ ഊണു മേശേമ്മേല്‍ ഇതിലും വലിയ തകൃതികളൊക്കെ ഞാനും കാണിക്കാറുള്ളതാണല്ലൊ അപ്പൊന്നും അമ്മ പറഞ്ഞിട്ടില്ല അതു ക്രിയേറ്റീവാണെന്ന്.

എന്തായാലും എല്ലാരും പറയണ ആ ക്രിയേറ്റീവ് എവടെ കിടക്കണൂന്ന് കണ്ടുപിടിച്ചേ പറ്റൂ.

അന്വേഷണം തുടരും...