Sunday, February 28, 2010





കഥയെഴുതാനിരിക്കുമ്പോളൊക്കെ ഞാന്‍ ആദ്യം തന്നെ സ്മരിക്കാറുള്ള ഒരു വ്യക്തിത്വമുണ്ട്.മരിച്ചു പോയ എന്ടെ ചങ്ങാതി സാബു.ആള് ...ഒരെഴുത്തുകാരനൊന്നുമല്ല.പക്ഷേ നല്ല ഒരു ഭാവനയുടെ ഉടമയാണ്.സര്‍ഗ ചേതനയുടെ ഒരു നാമ്പെങ്കിലും എന്നില്‍ ഇന്നുണ്ടെങ്കില്‍ അതില്‍ അയാളുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ടാവും.


ഈ കഥയിലെ കഥാപാത്രങ്ങളുമായി എന്റെ ഉറ്റചങ്ങാതിമാര്‍ക്ക് സാമ്യമുണ്ടാകാം...അത് യാദൃശ്ചികമല്ല ....മനപ്പൂര്‍വം തന്നെ ആണ്‍.


നാട്ടില്‍ എനിക്ക് അടുത്ത ചങ്ങാതിമാര്‍ നാല് പേരാണ്.സാബു ഇന്നില്ല ബാക്കി എല്ലാവരും ഇന്ന് ഓരോനിലയില്‍ മാന്യമായി ജീവിക്കുന്നു.നല്ല ഒരു ബാല്യകാലം ഞങ്ങള്‍ക്കുണ്ടായിരുന്നു എന്നത് സത്യം തന്നെ പക്ഷേ ഇതിലെ പലസംഭവങ്ങളും എന്റെ ഭാവനമാത്രമാണ്. ഇതിന്റ്റെ പിന്നില്‍ ചിരിക്ക് ഒരു വക നല്‍കുക എന്ന ഒരേ ഒരു ചേതോവികാരം മാത്രമേ ഒള്ളു.പേരുകള്‍ക്ക് ചെറിയമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

**********************************************************************************************
ഭാഗം 1

എന്‍ഃടെ ചങ്ങാതി സാബുവും കുടുമ്പവും കോട്ടക്കലാണ് താമസിക്കുന്നത്..പണ്ടെന്നോ ഇവിടെ നിന്നും പോയവരാണ്.
വര്‍ഷത്തിലൊരിക്കല്‍ ഓണത്തിന് സ്വന്തം നാടിനേയും നാട്ടുകാരേയും കാണാനായി ഞങ്ങളുടെ നാട്ടിലേക്ക് ഒരു വരവുണ്ട്.പേടിച്ചാണ് ഞാനൊക്കെ ഇരിക്കാറ്. അതിനൊരു കാരണമുണ്ട് രാവിലത്തെ കളിയും തെണ്ടലിനും ശേഷം വൈകിട്ട് അമ്പലകുളത്തിലൊരു കുളി പതിവുണ്ട്.ഒരു പത്ത് പന്ത്രണ്ട് പേരുണ്ടാവും. കുളിയെന്നു പറഞ്ഞാല്‍ കുളം കലക്കി കുളി.മതിലിണ്ടെ മുകളില്‍ നിന്നും തലകുത്തിച്ചാട്ടം ഓടിവന്നു മറിഞ്ഞു ചാട്ടം എന്നു വേണ്ട പലതരം അഭ്യാസങ്ങളോടെ ഉള്ള ഒരു അടിപൊളി കുളി.അത്യാവശ്യം അഭ്യാസങ്ങളൊക്കെ ഉണ്ടെങ്കിലും ഞാനും പ്രദീപും കൂട്ടത്തില്‍ ഒരു ആവരേജ് നീന്തല്‍കാര്‍ മാത്രമാണ്.

സാബുവിന് ഒരു സ്വഭാവമുണ്ട് നീന്തുന്നതിനിടയില്‍ കഴുത്തേകേറി പിടിക്കുക, പുറത്തുകേറുക, കാലേല്‍ പിടിച്ചു വലിക്കുക തുടങ്ങി ശരിക്കും വെള്ളം കുടിപ്പിക്കുന്ന ഒരു പ്രത്യേക തരം സ്വഭാവം .“ശരിക്കും വെള്ളം കുടിപ്പിച്ചു കളഞ്ഞു“ എന്നത് അന്വര്‍ത്ഥമാകുന്നത് അപ്പോഴാണ്.പുഴയുടെ ഒഴുക്കില്‍ നീന്തല്‍ പടിച്ച സാബുവിന് കുളമൊരു പ്രശ്നമായിരുന്നില്ല എന്നതാണ് സത്യം.ആദ്യ ദിവസം പ്രദീപ് കുടിച്ചത് അരലിറ്റര്‍ വെള്ളം. അതിനെ മറികടക്കുന്ന പ്രകടനമായിരുന്നു പിറ്റേന്ന് എണ്ടെ. ഒന്നൊന്നര ലിറ്റര്‍ വെള്ളം വരെ ഞാന്‍ കുടിക്കേണ്ടതായി വന്നു .അവസാനം അബോധാവസ്തയില്‍ കരപറ്റുമ്പോള്‍ ഉറച്ച ഒരു തീരുമാനമെടുക്കണമെന്നുണ്ടായിരുന്നു പക്ഷേ എന്തുചെയ്യാം അബോധാവസ്തയിലായി പോയില്ലെ.പിന്നെ ബോധം വന്നപ്പോള്‍ ഞാനും പ്രദീപും കൈകോര്‍ത്തു.ചങ്കൂറ്റത്തോടെ ഇതിനെ എങ്ങിനെ നേരിടാമെന്നാലോചിച്ചു. പിന്നെ താമസിച്ചില്ല എടുത്തു തീരുമാനം - ദിഗന്ദങ്ങള്‍ പോട്ടുമാറ് ഞങ്ങളൊറ്റ സ്വരത്തില്‍ പറഞ്ഞു - മാനം വേണമെങ്കില്‍.!!!.., ബോധം വേണമെങ്കില്‍...,!!! കുളത്തില്‍ വെള്ളം ബാക്കിയുണ്ടാവണങ്കില്‍...!!! ,വെള്ളം വറ്റിയാല്‍ ചത്തു പൊങ്ങാവുന്ന പലതരം ജീവികളുടെ ജീവണ്ടെ തുടിപ്പ് നിലനില്‍കണമെങ്കില്‍...!!!... - “സാബു തിരിച്ചു പോകുന്നതു വരെ ഞങ്ങള്‍ കുളി കുളിമുറിയിലാക്കിയേ മതിയാവൂ”.ഇതുപാലിച്ചേ മതിയാവു!!!!.....!!!!..ആത്മരക്ഷാര്‍ത്ഥം ഇത് ഞങ്ങള്‍ തീര്‍ച്ചയയും പാലിക്കും .

തീരുമാനം എടുക്കുമ്പോള്‍ പ്രദീപിന്റെ കണ്ണുകള്‍ ചുമന്നിരുന്നു.ശരീരം വിറക്കുന്നുണ്ട്. ക്രൂരമായി സാബുവിനെ നോക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.മാത്രവുമല്ല ആള് നല്ല ഒത്ത ശരീരിയുമാണ്. സാബുവിനെ ഉപദ്രവിക്കാതിരുന്നല്‍ മതിയായിരുന്നു. ഞാന്‍ സകല ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു.ശരിയാണ് പല്ലിറുമ്മുന്ന ശബ്ദം നന്നയി കേള്‍ക്കാം.പെട്ടെന്നായിരുന്നു അതു സംഭവിച്ചത് ...എനിക്കു.. തടഞ്ഞു ....നിര്‍ത്താന്‍... കഴിയുന്നതിനും മുമ്പായിരുന്നു.ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാന്‍... പകച്ചു നിന്നു..... പ്രദീപ് മലര്‍ന്നടിച്ചുവീണു!!!.ഞാന്‍ ഞെട്ടി തല്ലുകൊടുക്കാന്‍ നിന്നയാള് എങ്ങിനെ തലകറങ്ങി വീണു........നന്നായി പനിക്കുന്നുണ്ട് സാബു പറഞ്ഞു.ഞാന്‍ ആദ്യം പ്രാര്‍ത്ഥിച്ചത് മാച്ചു കളഞ്ഞു.ഇപ്പൊഴും പ്രദീപിന്റെ ഭാവങ്ങള്‍ക്കൊന്നും വല്യ മാറ്റമില്ല.കണ്ണ് ചുമന്നുതന്നെ, പല്ല് കൂട്ടിയിടിക്കുന്ന ശബ്ദം കേള്‍ക്കാം ശരീരം വറക്കുന്നുണ്ട്.....പാവം വീഴുമെന്നായപ്പോള്‍ ഒരു കൈതാങ്ങിനായി -ആരോഗ്യത്തില്‍ എന്നേകാളും എന്തുകൊണ്ടും മെച്ചമായ- സാബുവിനെ ദയനീയമായി നോക്കിയതാണ്. ക്രൂരമായി നോക്കിയതായിരിക്കുമെന്ന് ഞാനാണു തെറ്റിദ്ഥരിച്ചത്.എന്തു ചെയ്യാം...പറ്റിയതു പറ്റി എത്രയും വേഗം ഹോസ്പിറ്റലില്‍ എത്തിക്കാം.ശങ്കരനെ (ഓട്ടൊ) വിളിച്ചു വരുത്തി ഞാനും സാബുവു കൂടി കയ്യേലും കാലേലും പിടിച്ചു തൂക്കി ഓട്ടോയില്‍ കയറ്റി...പോയ്കൊണ്ടിരിക്കുന്നതിനിടയില്‍ ഞാനാമുഖത്തേക്കൊന്നു നോക്കി...ഒന്നേ നോക്കു വാനായൊള്ളു.....അവ്യക്തമായി എന്തൊക്കെയോ പറയുന്നതിനിടയിലും പാവം ആ കണ്ണുകള്‍ ചുമന്നു തുറിച്ചിരുന്നു.










തുടരും....




ഭാഗം 2

അറ്റകുറ്റ പണികള്‍ കഴിഞ്ഞ് പ്രദീപ് തിരിച്ചെത്തി.ആഴ്ചകള്‍ക്കകം തന്നെ വീട് ഞങ്ങളെ സംബന്ധിച്ച് വീണ്ടും റോഡുതന്നെ ആയി.പക്ഷെ പ്രദീപിന്റെ ഹോസ്പിടല്‍ സംഭവത്തോടെ കുളം ഞങ്ങള്‍ക്ക് ബാലികേറാമലയായി.കുഴപ്പമില്ല.തീരുമാനങ്ങള്‍ എടുക്കാന്‍ പണ്ടേ ഞങ്ങള്‍ ഒറ്റക്കെട്ടാണല്ലൊ?..തര്‍ക്കാലം വീട്ടുകാരെ അനുസരിക്കാം...അങിനെ ഒരു ബുധിപരമായ നീക്കം നടത്തി ,റോഡും അനുബന്ധസ്തലങ്ങളും എങ്ങിനെ കളിസ്ഥലമാക്കാം എന്നതിനെ കുറിച്ചാലോചിച്ചു.
ഐഡിയകള്‍ക്കായി ഞങ്ങളുടെ തലകള്‍ വോള്‍കാനോകള്‍ ആയി.നടക്കുന്നു ഇരിക്കുന്നു ആകാശത്തേക്കു നോക്കുന്നു .....ഐഡിയ... ഐഡിയ ...ഐഡിയ....
കിട്ടി... പ്രദീപ് പറഞ്ഞു....

സാബു ..........  എന്താ എന്താ പറ പറ

പ്രദീപ് .................ഐഡിയ...



സാബു..........എന്താ പറ കേള്‍ക്കട്ടെ

പ്രദീപ്  : കേള്‍ക്കട്ടേന്നോ...നോക്ക്....ദാ...അവിടെ 

സാബു : എ..ന്ത്..?

പ്രദീപ് : ഐഡിയ ....നോക്ക് ...സത്യാ...“ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ് “ ദാ അവിടെ ഒട്ടിച്ചു വച്ചിരിക്കുന്നതുകണ്ടോ?.


സാബു : ...ഒരാഴ്ച ആശുപത്രീല്‍ കിടന്നിട്ടും ശരിയായില്ലല്ലേ. തോല്‍്വിക്ക് ഒരു പരിധിയുണ്ട് എന്നു പറഞ്ഞത് ആരായാലും വേണ്ടില്ല, അയാളെ കണ്ടുപിടിച്ച് നിന്നെ ഒന്ന് പരിചയപെടുത്തിയിട്ടുതന്നെ കാര്യം നശിക്കട്ടെ അവന്‍.


പ്രദീപ് : അതല്ലടൊ അതിന്റെ താഴേക്ക് നോക്ക്...ആരാന്ന്.


സാബു : ങേ...ഇയ്യാളെപ്പൊവന്നു?


ഞാന്‍ തിരിഞ്ഞു നോക്കി ...ഹയ് ! സതീഷ്...ഞങ്ങളിലെ മൂന്നാമന്‍...മമ്മൂട്ടിയും കുഞ്ചാക്കോബോബനും എന്റെ മുന്നില്‍ ഒരു നിമിഷാര്‍ധത്തില്‍ മിന്നിമറഞ്ഞു.
[ സ്കൂളില്‍ കോണ്ടുവിട്ട് അഛന്‍ തിരിച്ച് വീട്ടിലെത്തുന്നതിനുമുമ്പ് വ്ട്ടിലെത്തുന്നു എന്ന ഒറ്റകാരണത്താല്‍ നല്ലനടപ്പിനുവേണ്ടി വീട്ടില്‍ നിന്നും നാടുകടത്തിയിരിക്കുകയായിരുന്നു സതീഷിനെ ]


ഞാന്‍ : എപ്പോ എത്തീഡൊ? 


സതീഷ് :  ദ ഇപ്പൊ വീട്ടില്‍ വന്നു കേറീതേ ഒള്ളു.ഊണു കഴിക്കാന്‍ നിന്നില്ല വന്നപാടെ ഇങ്ങോട്ടോടുവായിരുന്നു.


സതീഷ് :  രജീഷും വരുന്നുണ്ട്...വഴിക്കു കണ്ടു.ഇപ്പൊ എത്തും..


ഒരു നീണ്ട കാലയളവിന് ശേഷം കോറം തികയുന്നതിന്റെ ആവേശത്തില്‍ ഞങ്ങള്‍ രജീഷിനെയും പ്രതീക്ഷിച്ചിരുന്നു.















23 comments:

  1. pettannu thudaru chumma tension adippikkathe !

    ReplyDelete
  2. സസ്പെന്‍സിലാണ് കൊണ്ടു നിറുത്തിയിരിക്കുന്നത്. ബാക്കി ഭാഗം വേഗം വരട്ടേ.

    ReplyDelete
  3. ബാക്കി കൂടി എഴുതൂ മാഷേ. എന്തു പറ്റി എന്നറിയാനൊരു ആകാംക്ഷ

    ReplyDelete
  4. ഇനിയും തുടരുമോ സഹോദരാ....

    ReplyDelete
  5. കൊള്ളാം ... ആശംസകൾ

    ReplyDelete
  6. ഹായ് മഴത്തുള്ളി, ജിഷാദ് ക്രോണിക് നന്ദി...ഒരായിരം ...

    ReplyDelete
  7. മുന്‍പെ പറഞ്ഞവര്‍ പറഞ്ഞതുപോലെ ബാക്കി എന്നാ ?

    ReplyDelete
  8. തുടരട്ടെ..

    നല്ല
    എഴുത്ത്..

    അലെയ്ന്മെന്റ്
    മാറ്റിയാല്‍ വായന സുഖമാവുമായിരുന്നു..
    താഴെയുള്ള പോസ്റ്റുകളെപ്പോലെ.

    'ഉണര്‍‌വ്വ്' വേണോ
    'ഉണര്‍‌വ്' പോരെ?

    ഭാവുകങ്ങള്‍..


    'Word verification'
    എടങ്ങേറാക്കുന്നു.. കൂയ്!

    ReplyDelete
  9. നല്ല
    എഴുത്ത്..ആശംസകൾ

    ReplyDelete
  10. ഇവിടെ ആദ്യായിട്ടാണ്. ശരിക്കും ഇഷ്ടപ്പെട്ടു. പോരട്ടെ രണ്ടാം ഭാഗം വേഗം. മറ്റു ബ്ലോഗുകളും കണ്ടിരുന്നു....യാത്രികനാണല്ലേ..പിന്നെ പ്രൊഫൈല്‍ അതിശയിപ്പിച്ചു കളഞ്ഞു...ഇനിയും കാണാം.pinne himavalsanukkalilude...thapovanswaikal ennu thonnunnu... vayichittundo?
    wordveri veno mashe?

    ReplyDelete
  11. പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
    എഴുത്ത്‌ എനിക്കിഷ്ടായി.
    അടുത്തത് പോരട്ടെ..എന്നിട്ടാകാം ബാക്കി അഭിപ്രായങ്ങള്‍.

    ReplyDelete
  12. ഇതു ശരിയാകില്ല മാഷേ... പ്രമോദിനെന്ത് പറ്റിയെന്നറിയാതെ എങ്ങിനെ ഈ ബ്ലോഗില്‍ നിന്നും മനസമാധാനത്തോടെ തിരിച്ചുപോകും? :) വേഗം തുടരൂ.....

    ReplyDelete
  13. വീണ്ടും എഴുതുക.

    ( about me എന്നിടത്ത് 'അന്വേഷണം നടക്കുന്നു' എന്ന് എഴുതിയത് മനസിലായില്ല. പോലീസ്‌ അന്വേഷണം ആണോ? എന്നാല്‍ ഞാന്‍ ഇപ്പഴേ സ്കൂട്ടായി )

    ReplyDelete
  14. ഹൊ ഇപ്പോഴെങ്കിലും വേഡ് വെരിഫിക്കേഷന്‍ മാറ്റിയല്ലോ. സന്തോഷമായി.പിന്നെ അന്വേഷണം ഒരു വഴിയാകുമ്പോള്‍ ഒന്നറിയിക്കൂ. ഞാനും കോട്ടയത്തൊക്കെ തന്നെയുണ്ട്.

    ReplyDelete
  15. പ്രമോദിന് എന്ത് പറ്റി എന്നറിയാന്‍ കാത്തിരിക്കുന്നു

    ReplyDelete
  16. എല്ലാവര്‍ക്കും നന്ദി.
    ഹംസേ നമസ്കാരം

    നന്ദി...

    ഉടന്‍ പ്രതീക്ഷിക്കൂ

    മുഖ്താര്‍

    ആദ്യം തന്നെ അഭിപ്രായങ്ങള്‍ക്ക് എന്റെ നന്ദി പറയുന്നു.

    ഞാന്‍ ഒരു പുതുമുഖമാണ്.
    സത്യത്തില്‍ ആദ്യം Word verification മാറ്റണമെന്ന് പറഞ്ഞത് നമ്മുടെ “പാവത്താന്‍“ ശിവപ്രസാദേട്ടനാ. അന്നു പറഞ്ഞപ്പോള്‍ എനിക്കൊരു പിടിയും കിട്ടിയില്ല.പിന്നെയാണ് മനസ്സിലായത് സംഭവം ഇതാണെന്ന്.

    ഇപ്പൊ ശരിയായി എന്നു കരുതുന്നു.

    അലെയ്ന്മെന്റ് ശ്രധിക്കാം

    തലക്കെട്ട് തിരുത്തി കഴിഞ്ഞു.



    ലെച്ചു

    ആശംസക്ക് നന്ദി


    നന്ദി മൈത്രേയി തപൊവനാനന്ദ സ്വമികളുടെ പുസ്തകം വായിച്ചില്ല പക്ഷെ അതിലെ ചില പ്രസക്തഭാഗങ്ങള്‍ ഒരാള്‍ പറഞ്ഞിരുന്നു.വായിക്കണം എന്നും പറഞ്ഞു.ഇനി എന്തായാലും വായിക്കണം.


    പട്ടേപടം ജി ക്കും വായാടിക്കും ഇസ്മായില്‍ കുറുമ്പടിക്കും നന്നി.

    ഹ ഹ ഹ എന്തായാലും അതെനിക്കിഷ്ടായി ഇസ്മായില്‍ .പേടിക്കണ്ട???????


    പാവത്താനെ ഇടക്ക് കാണാം.മഴവില്ല് ആദ്യമായിട്ടല്ലെ ഇനിയും കാണാം എന്ന് വിശ്വസിക്കുന്നു.നന്ദി എല്ലാവര്‍ക്കും.

    ReplyDelete
  17. അയ്യൊ എന്നിട്ടെന്തായി.. തമാശ കാര്യമായൊ

    ReplyDelete
  18. ബാകിയെവിടെ ?

    ReplyDelete
  19. ബാക്കി ഭാഗം വേഗം വരട്ടേ.
    ആശംസകളോടെ..

    ReplyDelete
  20. Macha ithellam nee thanne ezhuthunnathu..........jai ho.......continue.......

    ReplyDelete
  21. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. തമസിച്ചതില്‍ ക്ഷമിക്കുമല്ലൊ

    പ്രവീണെ വീണ്ടും കാണാം

    ReplyDelete